തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ആഭരണപ്രേമികൾക്ക് വീണ്ടും ആശങ്ക. ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 59,600 രൂപയാണ്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,450 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 8,123 രൂപയുമായി.
ജനുവരി ഒമ്പത് മുതലാണ് സ്വർണവിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി തുടങ്ങിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില രേഖപ്പെടുത്തിയത് ജനുവരി ഒന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 57,200 രൂപയായിരുന്നു. സ്വർണവില കഴിഞ്ഞ അഞ്ച് വർഷമായി 1700 - 2000 ഡോളറിൽ നിന്നും കാര്യമായി ഉയർച്ചയില്ലാതെ തുടരുകയായിരുന്നു. എന്നാൽ അന്താരാഷ്ട്ര സ്വർണവില 2050 ഡോളർ ലെവലിൽ നിന്നും കഴിഞ്ഞ ഒറ്റ വർഷം കൊണ്ട് 2790 ഡോളർ വരെ ഉയരുകയായിരുന്നു. ഏകദേശം 38ശതമാനം ഉയർച്ചയാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണം രേഖപ്പെടുത്തിയത്. ഇന്ത്യൻ രൂപ 83.25ൽ നിന്നും 85 എന്ന നിലയിൽ ഡോളറിലേക്ക് ദുർബലമായതും സ്വർണവില ഉയരാൻ കാരണമായി.
ഇന്നത്തെ വെളളിവില
ഇന്ന് സംസ്ഥാനത്തെ വെളളിവിലയിലും മാറ്റമില്ല. ഒരു ഗ്രാം വെളളിയുടെ വില 104 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 104,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |