ന്യൂഡൽഹി: വായ്പാ വിതരണ രംഗത്ത് ബൃഹത്തായ ഡിജിറ്റൽ സംവിധാനമൊരുക്കുന്നതിനായി ഭാരതി എയർടെല്ലും ബജാജ് ഫിനാൻസും സഹകരിക്കുന്നു. ഇതോടെ ബജാജ് ഫിനാൻസിന്റെ പ്രധാന ഉത്പന്നങ്ങൾ ഭാരതി എയർടെൽ വരിക്കാർക്ക് ലഭ്യമാവുമെന്ന് കമ്പനിയുടെ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗോപാൽ വിറ്റൽ പറഞ്ഞു.
തുടക്കത്തിൽ എയർടെൽ താങ്ക്‌സ് ആപ്പിലാണ് ബജാജ് ഫിനാൻസ് ഉത്പന്നങ്ങൾ ലഭ്യമാവുക. പിന്നീട് രാജ്യത്തൊട്ടാകെയുള്ള സ്റ്റോറുകളിലും ലഭിക്കും. നിലവിൽ എയർടെൽ താങ്ക്‌സ് ആപ്പിൽ രണ്ട് വായ്പാ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മാർച്ച് മാസത്തോടെ സ്വർണപ്പണയ വായ്പ, ബിസിനസ് ലോൺ, വ്യക്തിഗത വായ്പകൾ, കോ-ബ്രാൻഡഡ് ഇൻസ്റ്റാ ഇ.എം.ഐ കാർഡ് എന്നിവ ലഭ്യമാവും.
സാധാരണ ജനങ്ങൾക്കും ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ പ്രയോജനം ലഭ്യമാക്കുന്നതാണ് എയർടെല്ലുമായുള്ള പങ്കാളിത്തമെന്ന് ബജാജ് ഫിനാൻസ് മാനേജിംഗ് ഡയറക്‌ടർ രാജീവ് ജെയിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |