SignIn
Kerala Kaumudi Online
Thursday, 19 September 2024 1.20 AM IST

എണ്ണ വാങ്ങാൻ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ ധനസഹായം

Increase Font Size Decrease Font Size Print Page
crude-oil

കൊളംബോ: കടത്തിൽ മുങ്ങിയ ശ്രീലങ്കയ്ക്ക് പെട്രോളും ഡീസലും വാങ്ങാൻ 50 കോടി ഡോളർ (3,700 കോടി രൂപ) വായ്‌പ നൽകി ഇന്ത്യ. കഴിഞ്ഞ ആഗസ്‌റ്റിൽ ആരംഭിച്ച ചർച്ചകളുടെ ഭാഗമായാണ് വായ്‌പയെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വ്യക്തമാക്കി.

ടൂറിസമാണ് ശ്രീലങ്കയുടെ പ്രധാന വിദേശ നാണയ വരുമാന സ്രോതസ്. കൊവിഡിൽ ടൂറിസം പൊലിഞ്ഞതോടെ വരുമാനം നിലച്ചു. ഇതോടെ, രാജ്യത്തിന്റെ വിദേശ നാണയശേഖരം വെറും 310 കോടി ഡോളറിലേക്ക് കൂപ്പുകുത്തി. ആവശ്യത്തിന് ഫണ്ടില്ലാത്തതിനാൽ ഒട്ടേറെ അവശ്യവസ്‌തുക്കളുടെ ഇറക്കുമതിപോലും വിലക്കിയിരിക്കുകയാണ് ലങ്ക. കൊവിഡ് മൂലം 2020ൽ ലങ്കൻ ജി.ഡി.പി വളർച്ച നെഗറ്റീവ് 3.6 ശതമാനമായി ഇടിഞ്ഞിരുന്നു.

കഴിഞ്ഞവാരം 40 കോടി ഡോളറിന്റെ 'സ്വാപ്പിംഗ് അറേഞ്ച്‌മെന്റും" ശ്രീലങ്കയ്ക്ക് ക്രൂഡോയിൽ വാങ്ങാൻ ഇന്ത്യ ചെയ്‌തിരുന്നു. ശ്രീലങ്കൻ കറൻസി വിദേശ കറൻസിയായി മാറ്റുന്ന സൗകര്യമാണിത്. 2021ലെ കണക്കുപ്രകാരം 600 കോടി ഡോളർ (44,500 കോടി രൂപ) കടബാദ്ധ്യത ശ്രീലങ്കയ്ക്കുണ്ട്. 100 കോടി ഡോളർ ഈവർഷം ജൂലായിൽ വീട്ടണം. 200 കോടി ഡോളർ ചൈനയ്ക്ക് 2022ൽ തിരിച്ചുനൽകണം.

നിലവിലെ സാഹചര്യത്തിൽ തിരിച്ചടവ് മുടങ്ങിയേക്കും. വായ്‌പാത്തിരിച്ചടവ് ശ്രീലങ്കയ്ക്ക് അനുകൂലമായി പുനഃക്രമീകരിക്കണമെന്ന് ലങ്കാ സന്ദർശനത്തിനെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയോട് ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സ അഭ്യർത്ഥിച്ചിരുന്നു.

8 വർഷത്തെ ഉയരത്തിൽ

ക്രൂഡോയിൽ വില

ക്രൂഡോയിൽ വില ബാരലിന് ഇന്നലെ എട്ടുവർഷത്തെ ഉയരത്തിലെത്തി. ഡബ്ള്യു.ടി.ഐ ക്രൂഡ് 85.24 ഡോളറിലും ബ്രെന്റ് ക്രൂഡ് 87.7 ഡോളറിലുമായിരുന്നു വ്യാപാരം. യു.എ.ഇയിൽ ഹൂതികൾ നടത്തിയ ആക്രമണം മേഖലയെ വീണ്ടും സംഘർഷത്തിലേക്ക് തള്ളുമെന്ന ഭീതിയും ഇതുവഴി എണ്ണവിതരണം കുറയുമെന്ന ആശങ്കയുമാണ് വിലക്കയറ്റത്തിന് കാരണം.

 ഇന്ത്യയുടെ വാങ്ങൽവില (ഇന്ത്യൻ ബാസ്‌കറ്റ്) ഇന്നലെ ബാരലിന് 0.94 ശതമാനം വർദ്ധിച്ച് 84.54 ഡോളറിലെത്തി.

 ജനുവരിയുടെ തുടക്കത്തിൽ വില ബാരലിന് 77 ഡോളറായിരുന്നു.

പെട്രോൾ, ഡീസൽ

വില നിശ്ചലം

ക്രൂഡോയിൽ വില കുതിക്കുകയാണെങ്കിലും ഇന്ത്യയിൽ കഴിഞ്ഞ നവംബർ നാലുമുതൽ പെട്രോൾ, ഡീസൽവില എണ്ണവിതരണ കമ്പനികൾ പരിഷ്‌കരിച്ചിട്ടില്ല. പെട്രോളിന് 106.36 രൂപയും ഡീസലിന് 93.47 രൂപയുമാണ് (തിരുവനന്തപുരം) വില. ഉത്തർപ്രദേശ്, പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ എത്തിയതാണ് മുഖ്യകാരണമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, SRI LANKA, CREDIT LINE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.