തിരുവനന്തപുരം: ദേശീയ സമ്പാദ്യപദ്ധതി വകുപ്പിന്റെ നടപ്പുവർഷത്തെ (2021-22) നിക്ഷേപലക്ഷ്യം 3,500 കോടി രൂപ. ജില്ലാ കളക്ടർമാർക്കാണ് ലക്ഷ്യപൂർത്തീകരണ ചുമതല.
എല്ലാവിഭാഗം ജനങ്ങൾക്കും അനുയോജ്യവും സുരക്ഷിതവും ആകർഷകവും ആണെന്നതാണ് ദേശീയ സമ്പാദ്യ പദ്ധതിയിലെ വിവിധ സ്കീമുകളുടെ പ്രത്യേകത. അംഗീകൃത ഏജന്റുമാരുടെ സൗജന്യ സേവനത്തിലൂടെ പോസ്റ്റ് ഓഫീസുകളിലൂടെയും തിരഞ്ഞെടുത്ത ബാങ്കുകളിലൂടെയും നിക്ഷേപം നടത്താം.
സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ്, ടേം ഡെപ്പോസിറ്റ്, മാസവരുമാന പദ്ധതി, അഞ്ചുവർഷ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, പി.പി.എഫ്., സീനിയർ സിറ്റിസൺസ് സ്കീം, 10 വയസിന് താഴെയുള്ള പെൺകുട്ടികൾക്കായി സുകന്യ സമൃദ്ധി യോജന, 124മാസംകൊണ്ട് ഇരട്ടിയാകുന്ന കിസാൻ വികാസ് പത്ര, സംസ്ഥാന സ്കൂൾ വിദ്യാർത്ഥികൾക്കുള്ള എസ്.ബി പദ്ധതിയായ സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീം എന്നിവയാണ് പദ്ധതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |