SignIn
Kerala Kaumudi Online
Saturday, 27 April 2024 7.24 AM IST

കാത്തിരിപ്പിന് വിട,​ എത്തി ഒലയുടെ ഇ-സ്‌കൂട്ടർ

ola

കൊച്ചി: പ്രമുഖ ഓൺലൈൻ ടാക്‌സി കമ്പനിയായ ഒലയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ വിഭാഗമായ ഒല ഇലക്‌ട്രിക്കിന്റെ 'എസ്1" ഇ-സ്‌കൂട്ടർ വില്പനയ്ക്കെത്തി. പൂർണമായും ഇന്ത്യയിൽ രൂപകല്‌പന ചെയ്‌ത് നിർമ്മിച്ച ഒല ഈ സ്കൂട്ടറിന് എസ്1, എസ്1 പ്രൊ എന്നീ പതിപ്പുകളാണുള്ളത്. എസ്1ന് 99,999 രൂപയും എസ്1 പ്രോയ്ക്ക് 1.29 ലക്ഷം രൂപയുമാണ് വില. സർക്കാർ സബ്സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ, രജിസ്‌ട്രേഷൻ, ഇൻഷ്വറൻസ് എന്നിവ ഉൾപ്പെടാത്ത വിലയാണിത്. സർക്കാർ ആനുകൂല്യം ലഭിക്കുന്നതോടെ വില കുറയും.

₹499

ഒല ഇ-സ്കൂട്ടറുകളുടെ വിതരണം ഒക്‌ടോബറിൽ തുടങ്ങും. ഇപ്പോൾ 499 രൂപ നൽകി ബുക്ക് ചെയ്യാം.

10

ആകർഷകമായ പത്ത് നിറങ്ങളിൽ എസ്1, എസ്1 പ്രൊ എന്നിവ ലഭിക്കും. സാറ്റിൻ, മാറ്റ്, ഗ്ളോസി ഫിനിഷോട് കൂടിയാണിത്.

വേറിട്ട ഭംഗി

പരമ്പരാഗത പെട്രോൾ സ്‌കൂട്ടറുകളുടെ ഭാവി തുലാസിലാക്കിയാണ് ഒല ഇ-സ്‌കൂട്ടറിന്റെ വരവ്. വിലയിൽ കാര്യമായ അന്തരമില്ലെന്നത് മാത്രമല്ല, ആകർഷക ഡിസൈനും ഉപഭോക്തൃസൗഹൃദവും ആധുനികവുമായ സ്മാർട്ട് ഫീച്ചറുകളുമാണ് എസ്1, എസ്1 പ്രൊ എന്നിവയുടെ ആവനാഴിയിലുള്ളത്.

ഒഴുക്കൻ മട്ടിലുള്ള രൂപകല്‌പന ഭംഗിയാണ്. ട്വിൻ ഹെഡ്‌ലാമ്പ് ശ്രദ്ധേയം. ദൃഢത സൂചിപ്പിക്കുന്ന അലോയ് വീലുകൾ, കൊത്തിയെടുത്ത പോലെയുള്ള സീറ്റുകൾ, രണ്ട് ഹെൽമറ്റ് വയ്ക്കാവുന്ന വലിയ സ്‌റ്റോറേജ് എന്നിവയും മികവുകളാണ്.

സ്മാർട്ട് ടെക്‌നോളജി

ഒല തന്നെ നിർമ്മിച്ച വെഹിക്കിൾ കൺട്രോൾ യൂണിറ്റിലുള്ളത് ഒക്‌ടാ-കോർ പ്രൊസസർ, 3ജിബി റാം, അതിവേഗ 4ജി., വൈ-ഫൈ, ബ്ലൂടൂത്ത് എന്നിവ. ഫോണുമായി കണക്‌ട് ചെയ്‌താൽ. ഏഴിഞ്ച് ടച്ച് സ്‌ക്രീനിൽ പ്രോക്‌സിമിറ്റ് അൺലോക്ക്/ലോക്ക് ഉപയോഗിക്കാം. സ്‌കൂട്ടറിന്റെ ഉടമ അടുത്തുവരുമ്പോൾ തനിയെ അൺലോക്ക് ആകുകയും അകലുമ്പോൾ ലോക്ക് ആകുകയും ചെയ്യുന്നതാണ് ഫീച്ചർ.

മികച്ച നാവിഗേഷൻ, വോയിസ് കൺട്രോൾ, ഒല മൂഡ്സ് വഴി ഡിസ്‌പ്ലേ സ്‌ക്രീൻ സ്‌റ്റൈൽ ചേഞ്ചിംഗ്, ആന്റി-തെഫ്‌റ്റ് അലർട്ട്, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക്, ഹിൽ ഹോൾഡ് എന്നിങ്ങനെയും ഫീച്ചറുകൾ കാണാം.

181 km

 എസ്1 പ്രോയ്‌ക്ക് ഒറ്റത്തവണ ഫുൾചാർജ് ചെയ്‌താൽ 181 കിലോമീറ്റർ ഓടാം, എസ്1ന് 121 കിലോമീറ്റർ

 എസ്1 പ്രൊയുടെ പരമാവധി സ്‌പീഡ് 115 കിലോമീറ്റർ, എസ്1ന് 90 കിലോമീറ്റർ

 പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗം നേടാൻ വേണ്ടത് വെറും മൂന്ന് സെക്കൻഡ്

 8.5 കെ.ഡബ്ള്യു മോട്ടോറാണുള്ളത്; ബാറ്ററി 3.97 കെ.ഡബ്ള്യു.എച്ച്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, OLA ELECTRIC, DRIVERS CABIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.