കൊച്ചി: ഔഷധി പാരമ്പര്യ ആയുർവേദ ചികിത്സാവിധി പ്രകാരം തയ്യാറാക്കിയ 'ഔഷധി കഞ്ഞികിറ്റി"ന്റെ സംസ്ഥാനതല വിപണനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി വീണാ ജോർജിന് നൽകി നിർവഹിച്ചു. ഔഷധി ചെയർപേഴ്സൺ ശോഭനാ ജോർജ്, മാനേജിംഗ് ഡയറക്ടർ ഡോ.ടി.കെ. ഹൃദീക്, ഭരണസമിതി അംഗങ്ങളായ ഡോ.കെ.എസ്. പ്രിയ, ഇ.എൻ. മോഹൻദാസ്, കെ. കുഞ്ഞിരാമൻ, എ.എസ്. കുട്ടി, ഫിനാൻഷ്യൽ കൺട്രോളർ ലതാകുമാരി, പ്രൊഡക്ഷൻ മാനേജർ ഡോ.ജയശ്രീ എന്നിവർ സംബന്ധിച്ചു.
ദഹനവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നതിന് പുറമേ ജീവിതശൈലീ രോഗങ്ങളുള്ളവർക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന ചേരുവകളാണ് ഔഷധി കഞ്ഞികിറ്റിലുള്ളത്. ഏത് പ്രായക്കാർക്കും ഔഷധി കഞ്ഞി കിറ്റ് ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 355 ഗ്രാം കിറ്റിന് വില 145 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |