ന്യൂഡൽഹി: പരിസ്ഥിതിയിലെ രോഗകാരികളായ ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ നിർജീവമാക്കാൻ സഹായിക്കുന്നതും പരിസ്ഥിതി ശുചീകരണത്തിന് ഏറ്റവും സൗഹൃദമായതുമായ മാർഗമാണ് യാഗങ്ങളും ഹവനങ്ങളുമെന്ന് പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരുസംഘം ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കി. രോഗാണുകൾക്കെതിരെ യാഗം/ഹവൻ നടത്തുന്ന ആന്റിമൈക്രോബയൽ ഫലങ്ങളാണ് ശാസ്ത്രജ്ഞർ പഠനത്തിലൂടെ തെളിയിച്ചത്.
പ്രശസ്ത അമേരിക്കൻ ശാസ്ത്രജേർണലായ ജേർണൽ ഒഫ് എവിഡൻസ് ബേസ്ഡ് ഇന്റഗ്രേറ്റീവ് മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ആചാര്യ ബാലകൃഷ്ണ പറഞ്ഞു.
ഭാരതത്തിന്റെ പുരാതനകാലം മുതൽക്കേ പരിസ്ഥിതിയെ ശുദ്ധീകരിക്കാനുള്ള ശാസ്ത്രീയ മാർഗമായിരുന്നു യാഗങ്ങളും ഹവനങ്ങളും എന്നതിന്റെ തെളിവാണിത്. മാനസിക സമാധാനത്തിനുള്ള ആത്മീയമാർഗം മാത്രമല്ല ശാരീരിക, പാരിസ്ഥിതിക സംരക്ഷണത്തിനും കൂടിയുള്ളതാണ് യാഗങ്ങളും ഹവനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |