SignIn
Kerala Kaumudi Online
Friday, 26 April 2024 10.55 AM IST

ശ്രീറാം പ്രോപ്പർട്ടീസ് ഐ.പി.ഒയ്ക്ക് നാളെ തുടക്കം

ipo

കൊച്ചി: പ്രമുഖ ബിൽഡർമാരായ ശ്രീറാം പ്രോപ്പർട്ടീസിന്റെ 600 കോടി രൂപ ലക്ഷ്യമിട്ടുള്ള പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) നാളെ തുടക്കമാകും. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 110-113 രൂപ നിരക്കിലാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ളത്. കുറഞ്ഞത് 125 ഓഹരികൾക്കും പിന്നീട് അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. 250 കോടി രൂപയുടെ പുതിയ ഓഹരികളും 350 കോടി രൂപയുടെ ഓഫർ ഫോർ സെയിലുമാണ് (ഒ.എഫ്.എസ്) ഐ.പി.ഒയിലുള്ളത്.

കമ്പനിയിൽ ഓഹരി പങ്കാളിത്തമുള്ള ഒമേഗ ടിസി, ടാറ്റാ കാപ്പിറ്റൽ ഫിനാൻഷ്യൽ സർവീസസ്, ടി.പി.ജി ഏഷ്യ തുടങ്ങിയവയാണ് കൈവശമുള്ള ഓഹരികൾ ഒ.എഫ്.എസിലൂടെ വിറ്റഴിക്കുന്നത്. മൂന്നുകോടി രൂപയുടെ ഓഹരികൾ യോഗ്യരായ ജീവനക്കാർക്കായി മാറ്റിവച്ചിട്ടുണ്ട്; ഇവർക്ക് 11 രൂപയുടെ ഡിസ്‌കൗണ്ടോടെ ഇതു വാങ്ങാം.

75 ശതമാനം ഓഹരികൾ യോഗ്യരായ സ്ഥാപന നിക്ഷേപർക്കുള്ളതാണ് (ക്യു.ഐ.ബി). 15 ശതമാനം സ്ഥാപനേതര നിക്ഷേപകർക്കും 10 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, IPO, SHRIRAM PROPERTIES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.