കോഴിക്കോട്: ചെറുകിട സംരംഭകരെയും അയൽപ്പക്ക വ്യാപാരവും പ്രോത്സാഹിപ്പിക്കാൻ വി.കെ.സി പ്രൈഡ് തുടക്കമിട്ട ഷോപ്പ് ലോക്കൽ പ്രചാരണത്തിന്റെ രണ്ടാംഘട്ടം ഒക്ടോബർ 31വരെ നീട്ടി. അയൽപ്പക്ക (പ്രാദേശിക) ഷോപ്പുകളിൽ നിന്ന് വി.കെ.സി ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ഒരുലക്ഷം രൂപയുടെ ബമ്പർ സമ്മാനവും 100 പേർക്ക് സ്വർണനാണയങ്ങളും ലഭ്യമാക്കുന്ന പദ്ധതിയാണിത്.
പദ്ധതിയുടെ ആദ്യഘട്ടം വിവിധ സംസ്ഥാനങ്ങളിലായി മികച്ചവിജയം നേടിയിരുന്നു. ഓണത്തോട് അനുബന്ധിച്ചാണ് രണ്ടാംഘട്ടത്തിന് തുടക്കമായത്. രണ്ടര ലക്ഷത്തോളം ചെറുകിട വ്യാപാരികൾക്ക് മികച്ച നേട്ടമുണ്ടാക്കിയ ഷോപ്പ് ലോക്കൽ ഒന്നാംഘട്ടത്തിൽ നിരവധി ഉപഭോക്താക്കൾ സമ്മാനാർഹരായിരുന്നു.
അയൽപ്പക്കങ്ങളിലെ ചെറുകിട വ്യാപാരികൾക്ക് കരുത്തുപകരാനും ഓൺലൈൻ വിപണിയുയർത്തുന്ന മത്സരം അതിജീവിക്കാൻ പ്രാപ്തരാക്കാനും ഉന്നമിടുന്ന പദ്ധതിയാണ് ഷോപ്പ് ലോക്കൽ. രണ്ടാംഘട്ടം വിവിധ പദ്ധതികളോടെ രാജ്യമെമ്പാടും വ്യാപിപ്പിക്കുമെന്ന് വി.കെ.സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി.കെ.സി റസാക്ക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |