SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.33 PM IST

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് പുത്തൻ കുതിപ്പ്; ഷോർട്ട് റെയ്ഞ്ച് മിസൈലിന്റെ പരീക്ഷണം വിജയം

Increase Font Size Decrease Font Size Print Page
india

ഭുവനേശ്വർ: ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് പുത്തൻ കുതിപ്പേകി വെരി ഷോർട്ട് റെയ്ഞ്ച് എയർ ഡിഫൻസ് സിസ്റ്റത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഡിആർഡിഒ. ഫെബ്രുവരി 28,29 തീയതികളിൽ ഒഡിഷയിലെ ചന്ദിപൂർ ടെസ്റ്റ് റേഞ്ചിൽ വച്ചാണ് പരീക്ഷണം നടന്നത്. വ്യത്യസ്തമായ ഇന്റർസെപ്ഷൻ സാഹചര്യങ്ങളിൽ ഉയർന്ന വേഗതയിലുള്ള ആളില്ലാത്ത ആകാശ ലക്ഷ്യങ്ങൾക്കെതിരെയാണ് ഈ പരീക്ഷണങ്ങൾ നടത്തിയത്. എല്ലാ പരീക്ഷണ പറക്കലുകളിലും, മിസൈലുകൾ കൃത്യമായി ലക്ഷ്യത്തെ കണ്ടെത്തി നശിപ്പിച്ച് ദൗത്യം നിറവേറ്റി.

ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച പുതിയ മിസൈൽ സംവിധാനം ഇന്ത്യൻ പ്രതിരോധ മേഖലയിൽ പുത്തൻ കുതിപ്പിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു ഡ്യുവൽ ത്രസ്റ്റ് സോളിഡ് മോട്ടോറിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം ചെറിയ റേഞ്ചുകളിൽ താഴ്ന്ന ഉയരത്തിലുള്ള ആകാശ ഭീഷണികളെ നിർവീര്യമാക്കാൻ സഹായിക്കും.

കൂടാതെ മിനിയേച്ചർ റിയാക്ഷൻ കൺട്രോൾ സിസ്റ്റം, ഇന്റർഗ്രേറ്റഡ് ഏവിയോണിക്സ് എന്നിവയുൾപ്പടെ നിരവധി നൂതന സാങ്കേതികവിദ്യകൾ ഈ മിസൈലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിസൈലിന്റെ പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. പുതിയ മിസൈൽ സായുധ സേനയ്ക്ക് സാങ്കേതിക ഉത്തേജനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

TAGS: DRDO, INDIA, MISSILE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY