SignIn
Kerala Kaumudi Online
Saturday, 25 April 2026 11.29 PM IST

ഞാൻ സനാതന ഹിന്ദു, ദാവൂദിന്റെ സ്ഥലം വാങ്ങാൻ ഒരു കാരണമുണ്ട്; വെളിപ്പെടുത്തലുമായി അജയ് ശ്രീവാസ്തവ

Increase Font Size Decrease Font Size Print Page
dawood

മുംബയ്: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്ഥലം വാങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി അഭിഭാഷകൻ അജയ് ശ്രീവാസ്തവ. ജ്യോതിഷ പ്രകാരം ദാവൂദിന്റെ സ്ഥലത്തിന്റെ സർവേ നമ്പറും ലേലത്തുകയും തമ്മിൽ ചില ബന്ധങ്ങളുണ്ടെന്നും അതിനാലാണ് അത് സ്വന്തമാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.


ഈ സ്ഥലത്ത് സ്‌കൂൾ ആരംഭിക്കാനാണ് തീരുമാനമെന്നും അജയ് ശ്രീവാസ്തവ അറിയിച്ചു. സനാതന ഹിന്ദുവായ താൻ പണ്ഡിറ്റ്ജിയുടെ പാരമ്പര്യമാണ് പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിലെ ദാവൂദിന്റെ സ്വത്തുക്കൾ വൻ വിലയ്ക്കാണ് വിറ്റുപോയത്.

നാല് വസ്തുക്കൾ ലേലത്തിൽ വച്ചിരുന്നെങ്കിലും രണ്ടെണ്ണം മാത്രമാണ് വിറ്റുപോയത്. ഇതിൽ 170.98 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കൃഷി ഭൂമി രണ്ട് കോടിയിലധികം മുടക്കിയാണ് അജയ് ശ്രീവാസ്തവ ലേലത്തിൽ സ്വന്തമാക്കിയത്. 2020ൽ നടന്ന ലേലത്തിൽ ബംഗ്ലാവ് പിടിച്ചെടുത്തിരുന്നു. 2001ൽ നടന്ന ലേലത്തിലും അജയ് ശ്രീവാസ്തവ പങ്കെടുത്തിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, DAWOOD, AJAY SRIVASTAVA, PROPERTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.