SignIn
Kerala Kaumudi Online
Thursday, 05 March 2026 10.33 AM IST

ബാബറി മസ്ജിദ് മാതൃകയിലുള്ള പള്ളിക്ക് തറക്കല്ലിട്ട് മമതയുടെ എംഎൽഎ, രൂക്ഷ വിമർശനവുമായി ബിജെപി

Increase Font Size Decrease Font Size Print Page
humayun-kabeer

മുർഷിദാബാദ്: ബാബറി മസ്ജിദ് മാതൃകയിലുള്ള പള്ളി നിർമിക്കാൻ തറക്കല്ലിട്ട് ബംഗാളിലെ തൃണമൂൽ എംഎൽഎ ഹുമയൂൺ കബീർ. തൃണമൂൽ കോൺഗ്രസ് അടുത്തിടെ ഹുമയൂൺ കബീറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. മുർഷിദാബാദിലാണ് പള്ളി നിർമിക്കാൻ പദ്ധതിയിടുന്നത്. ഹുമയൂണിന് പിന്തുണയുമായി അനുകൂലികള്‍ ഇഷ്ടികയും ചുമന്ന് പ്രകടനവുമായെത്തി. ഇതോടെ മൂര്‍ഷിദാബാദില്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

മൂര്‍ഷിദാബാദിലെ ബെല്‍ഡങ്കയിലായിരുന്നു ചടങ്ങുകള്‍. ഇന്ന് ഉച്ചയോടെയായിരുന്നു ഹുമയൂണ്‍ കബീറിന്റെ നേതൃത്വത്തില്‍ പള്ളിക്കുള്ള കല്ലിടല്‍ ചടങ്ങ് നടന്നത്. ഖുര്‍ ആന്‍ വചനങ്ങള്‍ ചൊല്ലിയ ശേഷം രണ്ടായിരത്തോളം വരുന്ന അനുകൂലികളെ സാക്ഷി നിര്‍ത്തി എംഎല്‍എ തറക്കല്ലിടുകയായിരുന്നു. മൂന്ന് ലക്ഷം ജനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തുമെന്നായിരുന്നു ഹുമയൂണ്‍ കബീറിന്റെ അവകാശവാദം. വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കുന്നതിനായി പൊലീസും കേന്ദ്രസേനയും വന്‍ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയത്.

ബാബറി മാതൃകയിലുള്ള പള്ളി താന്‍ പണിയുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ഹുമയൂണ്‍ കബീര്‍ പുറത്തായത്. ബിജെപിയടക്കം രൂക്ഷ വിമര്‍ശനമാണ് എംഎല്‍എയ്ക്കെതിരെ ഉയര്‍ത്തിയത്. ജനങ്ങളെ ഭിന്നിപ്പിക്കാനും സ്പര്‍ധ വളര്‍ത്താനും മമത എംഎല്‍എമാരെ ഉപയോഗിക്കുകയാണെന്നാണ് ബിജെപിയുടെ ആക്ഷേപം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണിതെന്നും ചിലർ വിമർശിക്കുന്നുണ്ട്. അതേസമയം, ഈ പ്രശ്നം കൽക്കട്ട ഹൈക്കോടതിയിലെത്തിയെങ്കിലും ഇടപെടാൻ കഴിയില്ലെന്ന് കോടതി അറിയിച്ചിരുന്നു. ക്രമസമാധാനം ഉറപ്പാക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനാണെന്ന് ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് സുജോയ് പോളിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.