SignIn
Kerala Kaumudi Online
Sunday, 26 April 2026 2.57 AM IST

അണ്ണാമലൈക്ക് സീറ്റില്ല, സൗന്ദരരാജൻ മൈലാപൂരിൽ; തമിഴ്നാട്ടിൽ 27 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

Increase Font Size Decrease Font Size Print Page
annamalai

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. എഐഎഡിഎംകെയുമായി ചേർന്ന് സഖ്യമായി മത്സരിക്കുന്ന ബിജെപി 27 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. മുൻ സംസ്ഥാന അദ്ധ്യക്ഷനും തമിഴ്നാട്ടിലെ ബിജെപി മുഖവുമായിരുന്ന അണ്ണാമലൈയ്ക്ക് ആദ്യ പട്ടികയിൽ സീറ്റ് ലഭിച്ചില്ല. എൻഡിഎ കരാർ പ്രകാരം തമിഴ്നാട്ടിലെ 27 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. വിവിധ മേഖലയിൽ ഉൾപ്പെടുന്നവരും വനിതകളും സ്ഥാനാർത്ഥി പട്ടിയിൽ ഇടം പിടിച്ചിട്ടുണ്ട്.

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ഡോ. തമിഴിസൈ സൗന്ദരരാജൻ തലസ്ഥാന നഗരത്തിൽ പാർട്ടിക്ക് അനുവദിച്ച ഏക സീറ്റായ മൈലാപൂരിൽ മത്സരിക്കും. ബിജെപി ദേശീയ മഹിളാ മോർച്ച അദ്ധ്യക്ഷയും കോയമ്പത്തൂർ ആസ്ഥാനമായുള്ള മുൻ എംഎൽഎയുമായ വനതി ശ്രീനിവാസൻ കോയമ്പത്തൂർ (നോർത്ത്) മണ്ഡലത്തിൽ മത്സരിക്കും. മുൻ കേന്ദ്രമന്ത്രി ഡോ എൽ മുരുകൻ അവിനാശി മണ്ഡലത്തിൽ മത്സരിക്കും. എഐഎഡിഎംകെ-ഡിഎംകെ പിന്നാലെ മൂന്നാം ശക്തിയാവാനുള്ള ശ്രമമാണ് തമിഴ്നാട്ടിൽ ബിജെപി നടത്തുന്നത്.

സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ അഭിനന്ദനവുമായി അണ്ണാമലൈ എക്സ് പോസ്റ്റിലൂടെ രംഗത്തെത്തി. തമിഴ്നാട് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 27 ബിജെപി സ്ഥാനാർത്ഥികൾക്ക് അഭിനന്ദനങ്ങൾ എന്ന് തുടങ്ങുന്ന പോസ്റ്റാണ് പങ്കുവച്ചത്. അഴിമതി, ഡിഎംകെയുടെ വഞ്ചന എന്നിവയിൽ മടുത്ത തമിഴ്നാട്ടിലെ എല്ലാ സഹോദരീ സഹോദരന്മാരുടെയും പിന്തുണ അവർ അർഹിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ ഇന്ത്യ ശക്തിയോടെയും വ്യാപ്തിയോടെയും ലക്ഷ്യബോധത്തോടെയും മുന്നേറിയെന്നും അദ്ദേഹം കുറിച്ചു.

TAGS: TAMILNADU, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.