
വാഷിംഗ്‌ടൺ: എച്ച്- 1 ബി വിസ മൂന്ന് വർഷത്തേക്ക് നിർത്തുന്നതടക്കമുള്ള മാറ്റങ്ങളുൾപ്പെടുന്ന ബിൽ അവതരിപ്പിച്ച് റിപ്പബ്ളിക്കൻ പാർട്ടി. 'എച്ച്- 1 ബി വിസ ദുരുപയോഗം തടയൽ നിയമം 2026' എന്ന പേരിലാണ് യുഎസ് കോൺഗ്രസിൽ അരിസോണ കോൺഗ്രസ്‌മാൻ എലി ക്രേനും ഏഴ് റിപ്പബ്ളിക്കൻ പാർട്ടി അംഗങ്ങളും ചേർന്ന് ബിൽ അവതരിപ്പിച്ചത്. നിയമം സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുമെന്നും വിസ പ്രക്രിയയിലെ പ്രോട്ടോക്കോളുകൾ ശക്തിപ്പെടുത്തുമെന്നും അമേരിക്കക്കാരുടെ ഉപജീവനമാർഗങ്ങൾക്ക് മുൻഗണന നൽകുമെന്നുമാണ് പാർട്ടി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ബില്ലിൽ ആവശ്യപ്പെടുന്ന പ്രധാന മാറ്റങ്ങൾ
വിദേശ പ്രൊഫഷണലുകളെ നിയമിക്കുന്നതിന് യുഎസ് ടെക്നോളജി സ്ഥാപനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് എച്ച്-1ബി വിസ പ്രോഗ്രാം. സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ ഏറ്റവും കൂടുതൽ ഈ വിസ പ്രോഗ്രാം ഉപയോഗിക്കുന്നത് ഇന്ത്യക്കാരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |