
ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഡോ. ഉമർ നബി ആണെന്ന് ഉറപ്പിച്ച് പൊലീസ്. പൊട്ടിത്തെറിച്ച കാറിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങളിൽ നിന്ന് ഉമറിന്റെ ഡിഎൻഎ തിരിച്ചറിഞ്ഞുവെന്നാണ് റിപ്പോർട്ട്. നേരത്തെ ഡിഎൻഎ പരിശോധനയ്ക്ക് ഉമറിന്റെ അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വെളുത്ത നിറമുള്ള ഐ 20 ഹ്യുണ്ടായ് കാറാണ് പൊട്ടിത്തെറിച്ചത്. ഇതിൽ നിന്ന് അസ്ഥികളും പല്ലുകളും തുണികഷ്ണങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ നിന്നാണ് ഡിഎൻഎ തിരിച്ചറിഞ്ഞത്.
നേരത്തെ ഉമർ കാർ ഓടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജമ്മു കാശ്‌മീരിലെ പുൽവാമ സ്വദേശിയാണ് ഉമർ. ഫരീദാബാദിലെ അൽ - ഫലാഹ് മെഡിക്കൽ കോളേജിൽ ഡോക്‌ടറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഉമറിന്റെ പിതാവ് സർക്കാർ സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു. മാനസിക പ്രശ്‌നങ്ങൾ കാരണം ഇയാൾ വർഷങ്ങൾക്ക് മുമ്പ് ജോലി ഉപേക്ഷിച്ചതായും വിവരമുണ്ട്. വീട്ടിൽ രണ്ട് സഹോദരന്മാരും ഒരു മൂത്ത സഹോദരിയുമുണ്ട്.
അതേസമയം, സ്‌ഫോടനത്തിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തിരക്കേറിയ റോഡിൽ ഒരു വെളുത്ത ഹ്യുണ്ടായ് ഐ 20 കാർ പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇതിൽ ഉള്ളത്. ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ ഒന്നാം നമ്പർ ഗേറ്റിന് , സമീപം സ്ഥാപിച്ചിട്ടുള്ള ട്രാഫിക് ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്.
#WATCH | Delhi | CCTV footage of the car blast near the Red Fort that claimed the lives of 8 people and injured many others.
— ANI (@ANI) November 12, 2025
Source: Delhi Police Sources pic.twitter.com/QeX0XK411G
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |