മുംബയ് : ട്വന്റി-20 ലോകകപ്പ് നേട്ടത്തോടെ സ്ഥാമൊഴിഞ്ഞ രാഹുൽ ദ്രാവിഡിന് പകരം മുൻ താരം ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനാകും. ഇന്നലെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ സീസൺ ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ ജേതാക്കളാക്കുന്നതിൽ മെന്ററായിരുന്ന ഗംഭീർ പ്രധാനപങ്ക് വഹിച്ചിരുന്നു. ഈ മാസാവസാനം നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ 42കാരനായ ഗംഭീർ ചുമതലയേൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |