ന്യൂഡൽഹി: ഒരാളുടെ ലൈംഗിക താൽപ്പര്യങ്ങൾ ഐഡന്റിറ്റി കാർഡോ മെഡലോ ആക്കേണ്ടതല്ല, അത് കിടപ്പറയ്ക്കുള്ളിൽ മാത്രം ഒതുങ്ങേണ്ട കാര്യമാണെന്ന് കങ്കണ റണാവത്ത്. ഇന്ത്യയിൽ സ്വവർഗ വിവാഹത്തിനുള്ള ഹർജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയാണ് കങ്കണ ട്വിറ്ററിലൂടെ അഭിപ്രായ പ്രകടനം നടത്തിയത്. കൂടാതെ കുട്ടികളോട് എന്താണ് പറയേണ്ടത് എന്നതിനെക്കുറിച്ച് മൂന്ന് ഉപദേശങ്ങളും അവർ മാതാപിതാക്കൾക്ക് നൽകി.
Whether you are a man/woman/ anything else your gender is of no consequence to anyone but you, please understand. In Modern world we don't even use words like actresses or female directors we call them actors and directors. What you do in the world is your identity, not what you…
— Kangana Ranaut (@KanganaTeam) April 28, 2023
'നിങ്ങൾ പുരുഷനോ സ്ത്രീയോ അല്ലെങ്കിൽ മറ്റേതെങ്കിലും ലിംഗത്തിൽപ്പെട്ടവരോ ആവട്ടെ. അത് മറ്റുള്ളവരെ ബാധിക്കുന്ന വിഷയമല്ല, അത് നിങ്ങളുടെ മാത്രം കാര്യമാണ്. ഇപ്പോഴത്തെ കാലത്ത് അഭിനേത്രികൾ, സംവിധായകൻ എന്ന വാക്കുകൾ പോലും ഉപയോഗിക്കാറില്ല. പകരം അഭിനേതാക്കളും സംവിധായകരും എന്നാണ് പറയുന്നത്. നിങ്ങൾ ലോകത്തിനുവേണ്ടി ചെയ്യുന്നതാണ് നിങ്ങളുടെ ഐഡന്റിറ്റി, അല്ലാതെ കിടപ്പറയിൽ ചെയ്യുന്നതല്ല. നിങ്ങളുടെ ലൈംഗിക താൽപ്പര്യം എന്തായാലും അത് കിടപ്പറയ്ക്കുള്ളിൽ തന്നെ നിൽക്കണം. അല്ലാതെ ഐഡന്റിറ്റി കാർഡോ മെഡലുകളോ ആക്കി കൊട്ടിഘോഷിക്കരുത്. നിങ്ങളുടെ താൽപ്പര്യങ്ങളുമായി യോജിക്കാത്തവരുടെ കഴുത്ത് മുറിക്കാൻ കത്തിയുമായി അലഞ്ഞ് നടക്കരുത്. '- കങ്കണ കുറിച്ചു.
Whether you are a man/woman/ anything else your gender is of no consequence to anyone but you, please understand. In Modern world we don't even use words like actresses or female directors we call them actors and directors. What you do in the world is your identity, not what you…
— Kangana Ranaut (@KanganaTeam) April 28, 2023
മാത്രമല്ല, മാതാപിതാക്കൾ കുട്ടികളോട് അവർ ആരാണെന്ന് ചോദിക്കുമ്പോൾ പറഞ്ഞുകൊടുക്കാനുള്ള മൂന്ന് ഉപദേശങ്ങളും കങ്കണ നൽകി. അവർ ആരാണെന്ന് ചോദിച്ചാൽ, അവരുടെ ശാരീരികാവസ്ഥയെ കുറിച്ചോ അല്ലാതെയോ കുഴപ്പങ്ങളുണ്ടാകുന്ന രീതിയിൽ പറഞ്ഞുകൊടുക്കരുത്. പകരം,
1. സൂക്ഷ്മ കോശങ്ങൾ കൊണ്ട് ദൈവം സൃഷ്ടിച്ചതാണ് മനുഷ്യശരീരം എന്നവരെ ബോദ്ധ്യപ്പെടുത്തണം.
2. ഈ ലോകത്ത് എന്താകണമെന്ന് നീ ആഗ്രഹിക്കുന്നോ അതാകാൻ നിനക്ക് കഴിയും. അതിന് ഞാൻ നിന്നോടൊപ്പമുണ്ടായിരിക്കും. നിനക്ക് ഒരു വക്കീലോ ബഹിരാകാശയാത്രികനോ എന്തുവേണമെങ്കിലും ആകാം. അതിനായി ഉണർന്നിരിക്കുക. നിന്റെ തീരുമാനങ്ങൾ എന്തായാലും ഞാനത് അനുവദിക്കും.
3. വളരുമ്പോൾ നിറം, മുടി, ശബ്ദം, ലൈംഗിക താൽപ്പര്യങ്ങൾ, കഴിവ്, വൈകല്യം തുടങ്ങി പലതും നിങ്ങൾക്കുണ്ടായേക്കാം. ആളുകൾ നിന്നെ കണ്ട് അതിശയിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തെന്ന് വരാം. ഓർക്കുക, ഇതിനൊന്നും നീയെന്ന വ്യക്തിയെ തളർത്താൻ അനുവദിക്കരുത്. ഇവയ്ക്കൊന്നും നിന്നെ നിർവചിക്കാനുള്ള കഴിവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |