
ന്യൂഡൽഹി: തദ്ദേശ തിരഞ്ഞെടുപ്പിലെ എൻഡിഎ മുന്നേറ്റത്തിൽ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയ്ക്കും ബിജെപിക്കും വേണ്ടി വോട്ട് ചെയ്ത കേരളത്തിലൂടനീളമുള്ളവർക്ക് നന്ദി അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു. നല്ല ഭരണം കാഴ്ചവയ്ക്കുന്നതിനും വികസിത കേരളം കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരേയൊരു വഴിയായാണ് അവർ എൻഡിഎയെ കാണുന്നത്. കേരളം എൽഡിഎഫിനെയും യുഡിഎഫിനെയും കൊണ്ട് പൊറുതിമുട്ടിയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ചരിത്രത്തിലാദ്യമായാണ് തലസ്ഥാന കോർപ്പറേഷൻ എൻഡിഎയുടെ കൈകളിലേക്ക് എത്തുന്നത്. മേയർ സ്ഥാനാർത്ഥികളായി എൻഡിഎ ഉയർത്തിക്കാട്ടിയ വിവി രാജേഷ്, മുൻ ഡിജിപി ആർ ശ്രീലേഖ തുടങ്ങി അവരുടെ പ്രമുഖരെല്ലാം വിജയിച്ചുകയറുകയാണ്. എൽഡിഎഫ് കോട്ടകൾ തച്ചുടച്ച് മികച്ച ഭൂരിപക്ഷത്തിലാണ് ഇവരുടെയെല്ലാം വിജയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |