ന്യൂഡൽഹി: വടക്കേ ഇന്ത്യ ചുട്ടുപൊള്ളവേ, മേയ് 30ന് ഇന്ത്യയിൽ വൈദ്യുതി ഉപഭോഗം 250 ജിഗാവാട്ട് എന്ന സർവകാല റെക്കോഡിലെത്തി. ഉപഭോഗം ഇത്രയും ഉയർന്നിട്ടും വൈദ്യുതി വിതരണ ശൃംഖലയെ ബാധിക്കാത്തത് ആശ്വാസമായി. ജൂണിൽ 258 ജിഗാവാട്ട് വരെ ഉയരാമെന്നാണ് ഊർജ്ജ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
2012 ജൂലായ് 30ന് ഉപഭോഗം 215 ജിഗാവാട്ടിലെത്തിയപ്പോൾ ഓവർ ലോഡ് താങ്ങാനാവാതെ വടക്ക്, കിഴക്കൻ ഗ്രിഡുകൾ തകരാറിലായിരുന്നു. 13 മണിക്കൂറാണ് അന്ന് പത്തിലേറെ സംസ്ഥാനങ്ങൾ ഇരുട്ടിലായത്. ഈ അനുഭവം പാഠമാക്കി നടപ്പാക്കിയ പരിഷ്കാരങ്ങളാണ് ഇപ്പോൾ തുണയായതെന്ന് ഗ്രിഡ് ഇന്ത്യ ചെയർമാൻ എസ്.ആർ. നരസിംഹൻ പറഞ്ഞു. ഇപ്പോൾ ഒരോ രണ്ടു മിനിട്ടിലും ട്രാൻസ്‌മിഷൻ വിലയിരുത്തി ഏറ്റക്കുറച്ചിൽ ക്രമീകരിക്കും. പവർ പ്ളാന്റുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്തുന്നു.
442 ജിഗാവാട്ട്
മൊത്തം ശേഷി
മാർച്ച് 31ലെ കണക്ക് പ്രകാരം 442 ജിഗാവാട്ട് ആണ് ഇന്ത്യയുടെ മൊത്തം വൈദ്യുതി ഉത്പാദന ശേഷി. ലോകത്ത് മൂന്നാം സ്ഥാനം
ഗുജറാത്ത് (52.9 ജിഗാവാട്ട്) ആണ് വൈദ്യുതി ഉത്പാദനത്തിൽ ഒന്നാമത്
മഹാരാഷ്ട്ര (46.1 ജിഗാവാട്ട്), രാജസ്ഥാൻ (40.1 ജിഗാവാട്ട്) സംസ്ഥാനങ്ങൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ
വൈദ്യുതി ഉത്പാദനത്തിൽ 76 ശതമാനവും തെർമൽ പ്ളാന്റിൽ നിന്ന് (കൽക്കരി, ഗ്യാസ്, ഡീസൽ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |