ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റെന്ന പേരിൽ 15ൽപ്പരം വ്യാജ വെബ്സൈറ്റുകൾ. സുപ്രീംകോടതി രജിസ്ട്രാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തട്ടിപ്പിൽ വീഴാതെ ജനങ്ങൾ ജാഗ്രതാ പാലിക്കണമെന്ന് രജിസ്ട്രാർ (ടെക്‌നോളജി) എച്ച്.എസ്. ജഗ്ഗി അഭ്യർത്ഥിച്ചു. https://www.sci.gov.in/ എന്നതാണ് ഔദ്യോഗിക വെബ്സൈറ്റ്. അടുത്തിടെ സുപ്രീംകോടതിയുടേതെന്ന പേരിൽ ഉത്തർപ്രദേശിലെ പത്ത് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് വ്യാജ ഇ-മെയിൽ ലഭിച്ചിരുന്നു. ചില കേസുകളിൽ വീഡിയോ കോൺഫറൻസിൽ ഹാജരാകാനായിരുന്നു നിർദ്ദേശം. കോൺഫറൻസിൽ ജോയിൻ ചെയ്യാൻ ലിങ്കും അറ്റാച്ച് ചെയ്‌തിരുന്നു.
വ്യാജ സൈറ്റുകൾ
1. www.scigoin.com
2. www.scicbiovven.com
3. www.scigoinvon.com
4. www.judiciarycheck.in
5. www.scis.scigovss.net
6. www.slcmain.in
7. www.judicialsearchinia.com
8. www.sclm.in
9. www.scin.in
10. www.scibovven.com
11. www.cbisciingov.com
12. www.govt.judicialauthority.com
13. www.thescoi.com
14. www.sclcase.com
15. www.lx-yindu.top
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |