ന്യൂഡൽഹി : ഖാലിസ്ഥാൻ ഭീകരസംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ നിരോധനം നീട്ടിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച് ഡൽഹി ഹൈക്കോടതി. ജഡ്‌ജി അനൂപ് കുമാർ മെൻഡിരാട്ട അദ്ധ്യക്ഷനായ പ്രത്യേക ട്രൈബ്യൂണലിന്റേതാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ തുടങ്ങിയവർക്കെതിരെ ഖാലിസ്ഥാൻ സംഘടന വധഭീഷണി മുഴക്കിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. സിഖ്സ് ഫോർ ജസ്റ്റിസിന്റെ നേതാവ് ഗുർപത്‌വന്ത് സിംഗ് പന്നൂൻ നിരന്തരം സമൂഹ മാദ്ധ്യമങ്ങളിലൂടെ കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നും കൂട്ടിച്ചേർത്തു. 2023 ജൂലായിൽ ഭീകരസംഘടനയുടെ നിരോധനം അഞ്ചു വർഷത്തേക്ക് കൂടി കേന്ദ്രസർക്കാർ നീട്ടിയിരുന്നു. നിരോധനം നീട്ടിയതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ടോയെന്നാണ് പ്രത്യേക ട്രൈബ്യൂണൽ പരിശോധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |