മോസ്‌കോ: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് എത്താനിരിക്കെ റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ ഡ്രോൺ ആക്രമണം നടത്തി യുക്രെയിൻ. തുടർച്ചയായി മൂന്നാം ദിവസമായിരുന്നു ആക്രമണം. മോസ്‌കോയിലെ വിമാനത്താവളങ്ങളുടെയെല്ലാം പ്രവർത്തനം മണിക്കൂറുകളോളം നിറുത്തിവച്ചു. രണ്ടാം ലോകമഹായുദ്ധ വിജയത്തിന്റെ 80-ാം വാർഷിക ചടങ്ങിൽ (വിജയദിനം) മുഖ്യാതിഥിയാണ് ഷീ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഷീയും പങ്കെടുക്കുന്ന ഉച്ചകോടിയിൽ സുപ്രധാനമായ എണ്ണ, വാതക കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും.
ഇന്ന് വിജയദിനാഘോഷത്തിന്റെ ഭാഗമായി റെഡ് സ്‌ക്വയറിൽ നടക്കുന്ന സൈനിക പരേഡിൽ ചൈനീസ് സൈന്യവും പങ്കെടുക്കുന്നുണ്ട്. മറ്റ് 28 രാജ്യങ്ങളുടെ നേതാക്കളും വിജയദിനാഘോഷത്തിൽ പങ്കെടുക്കും. അതേ സമയം, പുട്ടിൻ റഷ്യൻ ഭരണരംഗത്ത് 25 വർഷം പൂർത്തിയാക്കി. കെ.ജി.ബിയിലെ മുൻ ഓഫീസറായിരുന്ന പുട്ടിൻ 25 വർഷം മുമ്പ് സെന്റ് പീറ്റേഴ്സ്ബർഗ് ഡെപ്യൂട്ടി മേയറായാണ് ആദ്യം അധികാരത്തിലെത്തിയത്. അതേ സമയം, യുക്രെയിനിൽ കഴിഞ്ഞ ദിവസം റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |