ന്യൂഡൽഹി : സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ സ്‌മാർട്ട്ഫോൺ ഉപയോഗം പൂർണമായും വിലക്കുന്നത് അനാവശ്യമെന്ന് ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം. മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുകയും, നിരീക്ഷിക്കുകയുമാണ് വേണ്ടത്. അതിനായി മാർഗരേഖയും ജസ്റ്റിസ് അനുപ് ജയ്‌രാം ഭംഭാനി പുറപ്പെടുവിച്ചു. പൂർണമായ നിരോധനം പ്രായോഗികമല്ലാത്ത സമീപനമാണ്. വിദ്യാർത്ഥികളുടെ സുരക്ഷ, മാതാപിതാക്കളുമായുള്ള ആശയവിനിമയം എന്നിവയ്‌ക്ക് സ്‌മാർട്ട്ഫോണിന് നിർണായക പങ്കുണ്ട്. ക്ലാസിനകത്ത് ഫോൺ വിലക്കാവുന്നതാണ്. ഡൽഹിയിലെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |