ന്യൂഡൽഹി : ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനങ്ങൾക്കും ആത്മഹത്യകൾക്കും അറുതിവരുത്താൻ സമൂഹത്തിന് ഉൾപ്പെടെ കൂട്ടായ ഉത്തരവാദിത്വമുണ്ടെന്ന് സുപ്രീംകോടതി. വീടുവിട്ട് വരുന്ന വിദ്യാർത്ഥിയുടെ രക്ഷക്കർത്താവാണ് സർവകലാശാല. വിദ്യാലയങ്ങൾ പഠനകേന്ദ്രങ്ങൾ മാത്രമല്ല. വിദ്യാർത്ഥി ക്ഷേമവും, അവരുടെ സമഗ്രമായ വികസനവും ഉറപ്പാക്കണം. അവയിൽ പരാജയപ്പെട്ടാൽ വിദ്യാർത്ഥികളുടെ നിലവാരമുയർത്തൽ, ശാക്തീകരണം തുടങ്ങി യഥാർത്ഥ ലക്ഷ്യങ്ങൾ അട്ടിമറിക്കപ്പെടും.
അക്കാഡമിക് മികവ് മാത്രമല്ല മാനസികാരോഗ്യവും ഉറപ്പാക്കണം. മാനസികപ്രയാസമുള്ള സമയങ്ങളിൽ പിന്തുണയും നൽകണം. മികച്ച പ്രൊഫഷണലുകൾ ആകേണ്ടിയിരുന്ന ഒട്ടേറെ പേരുടെ ജീവൻ നഷ്‌ടമായിരിക്കുന്നു. ഇനിയിത് അനുവദിക്കാനാകില്ല. വിദ്യാർത്ഥികളോടുള്ള സ്ഥാപനത്തിന്റെ സഹാനുഭൂതിയില്ലായ്‌മയും ഉത്തരവാദിത്തമില്ലായ്‌മയും വ്യക്തമാക്കുന്നതാണ് ഈ ആത്മഹത്യകൾ. വിവേചനം, മാനസിക പീഡനം എന്നിവ പരിഹരിക്കാൻ പഠനാന്തരീക്ഷം പരാജയപ്പെടുമ്പോൾ ആ അവഗണന വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുമെന്നും ചൂണ്ടിക്കാട്ടി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഉന്നത വിദ്യാഭ്യാസ സ്ഥാപനമെന്ന വാക്കിനെ വിധിയിൽ കൃത്യമായി വ്യാഖ്യാനിച്ചു
1. സർക്കാർ-സ്വകാര്യ സർവകലാശാലകൾ
2. കൽപിത സർവകലാശാലകൾ
3. സർക്കാർ-സ്വകാര്യ കോളേജുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |