ന്യൂഡൽഹി: ശ്രീനാരായണ വേൾഡ് കൗൺസിലിന്റെ 29-ാം വാർഷികാഘോഷ സമ്മേളനം നാളെ ഉച്ചയ്‌ക്ക് ഒരുമണിക്ക് ന്യൂഡൽഹി ഗൗതം നഗർ ദുർഗാമന്ദിറിൽ നടക്കും. കൗൺസിൽ ചെയർമാൻ എസ്.സുവർണ്ണകുമാർ ഉദ്ഘാടനം ചെയ്യും. വർക്കിംഗ് ചെയർമാൻ പി.എസ്.ബാബുറാം അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സുധാകരൻ സതീശൻ (ഡൽഹി) റിപ്പോർട്ട് അവതരിപ്പിക്കും. ചടങ്ങിൽ മാദ്ധ്യമ പ്രവർത്തനത്തിൽ 50 വർഷം പൂർത്തിയാക്കിയ എൻ.അശോകനെ ആദരിക്കും. കൗൺസിൽ വൈസ് ചെയർമാൻമാരായ അഡ്വ. ഷാനവാസ് (യു.എസ്.എ), എസ്.ജയപ്രകാശ് (ശ്രീലങ്ക), ജെ.ബാലു (ലണ്ടൻ), കോട്ടയ്‌ക്കകം തങ്കച്ചൻ (കാനഡ), ഡൽഹി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ടി.എസ്.അനിൽ, ആചാര്യ സച്ചിദാനന്ദ സ്വാമി ഫൗണ്ടേഷൻ ഡൽഹി പ്രസിഡന്റ് എം.കെ.അനിൽ, ഡി.അശോകൻ തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |