ആലപ്പുഴ: കായംകുളത്ത് കെഎസ്‌ആർടിസി ബസിന് നേരെ ആക്രമണം. യാത്രക്കാരുമായി പോകുന്നതിനിടെ ബൈക്കിലെത്തിയ യുവാക്കൾ ബസിന്റെ മുൻവശത്തെ ചില്ല് ഹെൽമറ്റുകൊണ്ട് എറിഞ്ഞ് തകർത്തു. വണ്ടാനത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്.
കായംകുളം കൊറ്റൻകുളങ്ങരയിൽ വച്ചായിരുന്നു സംഭവം. പ്രകോപനമില്ലാതെയായിരുന്നു ആക്രമണമെന്ന് ബസ് ജീവനക്കാർ പറഞ്ഞു. ചില്ല് തകർത്ത ശേഷം യുവാക്കൾ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. സംഭവത്തിൽ കെഎസ്‌ആർടിസി ജീവനക്കാർ കായംകുളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആക്രമണത്തിൽ ബസിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |