ന്യൂഡൽഹി : തേർഡ് പാർട്ടി ഇൻഷ്വറൻസ് മാത്രമുള്ള വാഹനത്തിലെ യാത്രക്കാരന് നഷ്‌ടപരിഹാരം ലഭിക്കുമോയെന്ന വിഷയം സുപ്രീംകോടതിയുടെ വിശാലബെഞ്ചിന് വിട്ടു. സ്വകാര്യ കാർ യാത്രക്കാരന് അടക്കം തുക ലഭിക്കുമോയെന്ന നിയമപ്രശ്‌നത്തിലാണ് തീർപ്പുണ്ടാകേണ്ടത്. കേരളത്തിലെ വാഹനാപകട നഷ്‌ടപരിഹാരവുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. മണൽക്കൂനയിൽ തട്ടി ഓട്ടോറിക്ഷാ മറിഞ്ഞതിനെ തുടർന്ന് യാത്രക്കാരൻ മരണമടഞ്ഞ കേസിൽ കുടുംബത്തിന് പത്തനംതിട്ട മോട്ടോർ ആക്‌സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ നഷ്‌ടപരിഹാരം അനുവദിച്ചിരുന്നു. ഇത് തേർഡ് പാർട്ടി ഇൻഷ് റൻസ് പ്രകാരമായിരുന്നു. വിധി ഹൈക്കോടതി അംഗീകരിക്കുകയും ചെയ്‌തു. ഇതിനെതിരെ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയാണ് ഹർജി സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |