
വിവാഹ ബന്ധങ്ങള്‍ തകര്‍ച്ചയിലേക്ക് പോകുന്നതിന് പല കാരണങ്ങളുണ്ടാകാമെങ്കിലും പങ്കാളിയുടെ അവിഹിത ബന്ധമാണ് മിക്ക കേസുകളിലും വില്ലനാകുന്നത്. ഇതിനുള്ള കാരണം കൃത്യമായി വിവരിക്കുന്നുണ്ട് പണ്ഡിത ശ്രേഷ്ഠനായ ആചാര്യന്‍ ചാണക്യന്‍. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളാണ് അദ്ദേഹം രചിച്ച നീതിശാസ്ത്രത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ദാമ്പത്യ ബന്ധത്തെക്കുറിച്ചും ചാണക്യന്‍ തന്റെ രചനയില്‍ വിശദീകരിക്കുന്നുണ്ട്. വിവാഹബന്ധത്തിലിരിക്കുന്ന ഒരു സ്ത്രീക്കോ പുരുഷനോ മറ്റൊരു വ്യക്തിയോട് ആകര്‍ഷണം തോന്നുന്നത് തെറ്റല്ല. എന്നാല്‍ ഇതിന് കൃത്യമായ പരിധി വേണമെന്നാണ് പറയപ്പെടുന്നത്. ഒരു പരിധിക്കൊപ്പം മറ്റൊരാളുമായുള്ള ബന്ധം മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രമിച്ചാല്‍ അത് വലിയ തെറ്റായി മാറുമെന്നാണ് ചാണക്യന്‍ പറയുന്നത്.
ഒരു സ്ത്രീക്കോ പുരുഷനോ വിവാഹം കഴിഞ്ഞതിന് ശേഷം തന്റെ പങ്കാളിയോട് അല്ലാതെ മറ്റൊരാളുമായി ബന്ധമുണ്ടാകുന്നതിനുള്ള കാരണങ്ങളേക്കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. വിവാഹ ബന്ധം എന്താണ് എന്ന് കൃത്യമായി തിരിച്ചറിയാന്‍ കഴിയാത്ത ചെറിയ പ്രായത്തില്‍ വിവാഹം കഴിക്കുന്നതാണ് പ്രധാന പ്രശ്‌നം. അതുപോലെ തന്നെ ജീവിതത്തിലെ നിലവാരത്തിലും തൊഴില്‍ മേഖലയിലെ ഉന്നമനത്തിലും നിങ്ങള്‍ വിജയം കൈവരിക്കുമ്പോള്‍ നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് ചേര്‍ന്ന ആളല്ല എന്ന തോന്നലും ഉണ്ടാകും. ഇത് കാലക്രമേണ മികച്ച മറ്റൊരു പങ്കാളി വേണമെന്ന ആഗ്രഹത്തിലേക്ക് എത്തിക്കും.
ശാരീരിക സംതൃപ്തിയാണ് മറ്റൊരു കാര്യം, ഇത് കിടക്കയില്‍ മാത്രമുള്ളതല്ല മറിച്ച് മാനസികമായ ഐക്യത്തില്‍ കൂടി ഉള്‍പ്പെടുന്ന കാര്യമാണ്. പരസ്പര ബഹുമാനം വിശ്വാസം എന്നിവയും പ്രധാനമാണ്. പല ബന്ധങ്ങളും തകരുന്നതിന് കാരണം വിശ്വാസക്കുറവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |