ന്യൂഡൽഹി: ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. വിമാനം ലാൻഡ് ചെയ്ത് യാത്രക്കാർ ഇറങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു. എ.ഐ 315 നമ്പർ വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ ഓക്സിലറി പവർ യൂണിറ്റിലാണ് (എ.പി.യു) തീപിടിച്ചത്. തീപിടിച്ച എ.പി.യുവിന്റെ പ്രവർത്തനം ഉടൻ തന്നെ നിലച്ചു. തീ ഉടൻ നിയന്ത്രണവിധമാക്കിയെന്നും വിമാനത്തിന് ചെറിയ കേടുപാട് സംഭവിച്ചെന്നും അധികൃതർ അറിയിച്ചു.
വിമാനം തിരിച്ചിറക്കി
ടേക്ക് ഓഫിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി -കൊൽക്കത്ത വിമാനം തിരിച്ചിറക്കി. എ.ഐ 2403 വിമാനമാണ് സുരക്ഷാ പരിശോധനകൾക്കായി തിരിച്ചിറക്കിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. തകരാർ പരിഹരിച്ച് വിമാനം തിങ്കളാഴ്ച വൈകിട്ട് കൊൽക്കത്തയിലേക്ക് പോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |