
ന്യൂഡൽഹി: ഗുജറാത്തിൽ കള്ളപ്പണ ഇടപാടു കേസിൽ അറസ്റ്റിലായ ഹിന്ദു പത്രത്തിലെ മാദ്ധ്യമപ്രവർത്തകൻ മഹേഷ് ലംഗയ്‌ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഇ.ഡിയുടെ എതിർപ്പ് തള്ളിക്കൊണ്ടാണിത്. കേസിനെ സംബന്ധിച്ച് ഒന്നും എഴുതരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി,വിപുൽ എം. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് ജാമ്യ ഉപാധി വച്ചു. വിചാരണയുമായി സഹകരിക്കണം. വാർത്ത നൽകുമെന്ന് പറഞ്ഞ് വ്യവസായികളിൽ നിന്ന് പണം തട്ടിയെന്ന് ആരോപണം നേരിടുന്ന മാദ്ധ്യമപ്രവർത്തകനാണെന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. വ്യവസായികൾ മാദ്ധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നുവെന്ന് മഹേഷിന്റെ അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞപ്പോൾ, കേസ് രാഷ്ട്രീയപ്രേരിതമല്ലെന്ന് സോളിസിറ്റർ ജനറൽ പ്രതികരിച്ചു. 2024 ഒക്ടോബർ മുതൽ മാദ്ധ്യമപ്രവർത്തകൻ ഗുജറാത്തിലെ ജയിലിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |