SignIn
Kerala Kaumudi Online
Thursday, 19 September 2024 1.05 AM IST

എയർമാർഷൽ വി.ആർ. ചൗധരി അടുത്ത വ്യോമസേനാ മേധാവി

Increase Font Size Decrease Font Size Print Page
vivek-chaudhary

ന്യൂഡൽഹി: നിലവിൽ വ്യോമസേനാ ഉപമേധാവിയായ എയർ മാർഷൽ വിവേക് റാം ചൗധരി ഇന്ത്യൻ വ്യോമസേനയുടെ 27-ാം മേധാവിയാകും. വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ആർ.കെ.എസ്. ബധൗരിയ സെപ്ത‌ംബർ 30ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെസ്റ്റേൺ എയർ കമാൻഡ് മേധാവിയായിരിക്കെ ഇക്കഴിഞ്ഞ ജൂലായിലാണ് വി.ആർ. ചൗധരി സേനാ ഉപമേധാവിയായി ചുമതലയേറ്റത്. നാഷണൽ ഡിഫൻസ് അക്കാഡമിയിലെ പരിശീലനത്തിന് ശേഷം 1982 ഡിസംബറിൽ സേനയിൽ യുദ്ധവിമാന പൈലറ്റായി കമ്മിഷൻ ചെയ്‌ത ചൗധരി മിഗ് 21, മിഗ് 23, മിഗ് 29, സുഖോയ് 30 യുദ്ധവിമാനങ്ങൾ പറപ്പിക്കുന്നതിൽ വിദഗ്ദ്ധനാണ്.ഡൽഹി വ്യോമസേനാ ആസ്ഥാനത്ത് ഡെപ്യൂട്ടി ചീഫ് ഓഫ് എയർസ്റ്റാഫ്, അസിസ്റ്റന്റ് ചീഫ് ഒാഫ് എയർസ്റ്റാഫ്, ഈസ്റ്റേൺ കമാൻഡിൽ സീനിയർ എയർസ്റ്റാഫ് ഓഫീസർ പദവികളും വഹിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, VR CHAUDHARI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.