ന്യൂയോർക്ക്: യു.എൻ പൊതുസഭയിൽ ഇസ്രയേലിനെതിരായ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ. ഗാസ അടക്കമുള്ള പാലസ്തീനിയൻ പ്രദേശങ്ങളിൽ നിന്ന് 12 മാസത്തിനുള്ളിൽ ഇസ്രയേൽ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം 124 അനുകൂല വോട്ടുകളോടെ പാസായി. ഇന്ത്യയ്ക്ക് പുറമേ യു.കെ, യുക്രെയിൻ, ജർമ്മനി, ഇറ്റലി തുടങ്ങി 42 രാജ്യങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇസ്രയേൽ, യു.എസ് തുടങ്ങി 12 രാജ്യങ്ങൾ എതിർത്തു. പാലസ്തീനാണ് പ്രമേയം മുന്നോട്ടുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |