കർണാൽ: ചാണകം കഴിച്ചാൽ രണ്ടുണ്ട് കാര്യം. മനസും ശരീരവും വൃത്തിയാകും. ഗർഭിണികൾക്ക് സുഖ പ്രസവം ഉറപ്പ്. പറയുന്നത് നിസാരക്കാരനല്ല. ഹരിയാനയിലെ കർണാലിലുള്ള ശിശുരോഗ വിദഗ്ദ്ധൻ (എം.ബി.ബി.എസ് എം.ഡി) എന്നവകാശപ്പെടുന്ന ഡോ. മനോജ് മിത്തലാണ്. വെറുതേ പറച്ചിൽ മാത്രമാണെന്ന് തെറ്റിദ്ധരിക്കേണ്ട. വാ നിറയെ ചാണകം ചവച്ചിറക്കി കൊണ്ടാണ് ഡോക്ടറുടെ പ്രഭാഷണം.
ചാണകം തിന്നുന്നതിനൊപ്പം അതിന്റെ ഗുണമേന്മകളെക്കുറിച്ച് ഡോക്ടർ വീഡിയോയിൽ വാചാലനാകുന്നുമുണ്ട്.
തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് മനോജ് ചാണകം കഴിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചാണകം കഴിക്കുന്നതും ഗോമൂത്രം കുടിക്കുന്നതും രോഗത്തെ അകറ്റി നിർത്തുമെന്നും സ്ത്രീകൾ ചാണകം കഴിച്ചാൽ സിസേറിയൻ വേണ്ടിവരില്ലെന്നും സുഖപ്രസവം നടക്കുമെന്നും ഇയാൾ പറയുന്നു. ചാണകം കഴിച്ചാൽ മനസും ശരീരവും ശുദ്ധമാകുമെന്നും ഇയാൾ പ്രഖ്യാപിക്കുന്നുണ്ട്. ഇതോടെ ചാണകം തിന്നുന്ന ഡോക്ടറുടെ വീഡിയോ വൈറലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |