SignIn
Kerala Kaumudi Online
Saturday, 21 September 2024 4.01 AM IST

സിക്ക് വിരുദ്ധ പരാമർശം: കങ്കണയ്ക്കെതിരെ എഫ്.ഐ.ആർ

Increase Font Size Decrease Font Size Print Page
kankana-ranaut

മുംബയ്: സിക്ക് മതവിഭാഗക്കാർക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് ബോളിവുഡ് താരം കങ്കണ റണൗട്ടിനെതിരെ മുംബയ് സബർബൻ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മതവികാരം വ്രണപ്പെടുത്തുന്നതിനെതിരെയുള്ള ഐ.പി.സി 295 എ വകുപ്പ് പ്രകാരമാണ് സിഖ് ഗുരുദ്വാര കമ്മറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കങ്കണയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

കങ്കണ ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റാണ് കേസിനാധാരം. പോസ്റ്റ് സിക്ക് സമൂഹത്തെ മനഃപൂർവം അവഹേളിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സിക്ക് ഗുരുദ്വാര കമ്മറ്റിക്ക് വേണ്ടി പരാതി നൽകിയ അമർജീത്ത് സിംഗ് സിദ്ദു പറഞ്ഞു. വിഷയത്തിൽ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിഖ് ഗുരുദ്വാര കമ്മറ്റി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയെ കണ്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, KANKANA RANAUT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.