ന്യൂഡൽഹി: യുക്രെയിനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ഇൻഷ്വറൻസ് ലഭിക്കാത്തതിനാൽ എയർ ഇന്ത്യ ഡൽഹി – മോസ്കോ വിമാനം റദ്ദാക്കി. ആഴ്ചയിൽ രണ്ടു ദിവസമായിരുന്നു സർവീസ് നടത്തിയിരുന്നത്.
രാജ്യാന്തര ഏജൻസികളാണ് എയർ ഇന്ത്യയുടെ വിമാനങ്ങൾ ഇൻഷ്വർ ചെയ്തിരുന്നത്. ടിക്കറ്റ് എടുത്തവർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്ന് കമ്പനി അറിയിച്ചു.
അതേസമയം, ഡൽഹിയിൽ നിന്ന് താഷ്കെന്റ്, ഇസ്താംബൂൾ, ദുബായ്, അബുദാബി, ദോഹ വഴി മോസ്കോയിലെത്താമെന്ന് റഷ്യൻ എംബസി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |