ബംഗളൂരു: കന്നഡ സിനിമാ താരം മോഹൻ ജുനേജ (54) അന്തരിച്ചു. അസുഖങ്ങൾ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ബംഗളൂരുവിലെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. കന്നഡയ്ക്കു പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. രാജ്യമാകെ വമ്പൻ ഹിറ്റായ കെ.ജി.എഫിലെ രണ്ട് ഭാഗങ്ങളിലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. കർണാടകയിലെ തുംകുർ സ്വദേശിയാണ്. സംസ്കാരം ഇന്നലെ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |