SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.37 PM IST

10 വർഷത്തിനിടെ നാല് കോടി പാവങ്ങൾക്ക് വീട് നൽകി; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

Increase Font Size Decrease Font Size Print Page
modi

ന്യൂഡൽഹി: പാർലമെന്റിൽ നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി അവതരിപ്പിച്ചത് അടുത്ത 25 വർഷത്തേക്കുള്ള ലക്ഷ്യപത്രമാണെന്ന് അദ്ദേഹം പറഞ്ഞു. വീണ്ടും തിരഞ്ഞെടുത്തതിൽ നന്ദിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആം ആദ്മി പാർട്ടിയേയും കോൺഗ്രസിനെയും പ്രധാനമന്ത്രി പരോക്ഷമായി വിമർശിച്ചു. ദരിദ്രരുടെ കുടിലുകളിൽ ഫോട്ടോ സെഷനുകൾ നടത്തുന്നവർക്ക് രാഷ്ട്രപതിയുടെ പ്രസംഗം ബോറടിപ്പിക്കുമെന്ന് മോദി പറഞ്ഞു. പത്ത് വർഷം കൊണ്ട് നാല് കോടിയാളുകൾക്ക് വീട് നൽകി. തന്റെ സർക്കാർ എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചു. ആദായ നികുതി ഭാരത്തിൽ നിന്ന് മദ്ധ്യവർഗത്തെ ഒഴിവാക്കി. 25 കോടി ജനങ്ങളെ ദാരിദ്യത്തിൽ നിന്ന് കരകയറ്റി. സർക്കാർ പണം ചെലവഴിച്ചത് ജനങ്ങൾക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.


ആയുഷ്മാൻ ഭാരതിലൂടെ ജനങ്ങൾക്ക് വലിയ നേട്ടമുണ്ടായി. തങ്ങൾ വ്യാജ മുദ്രാവാക്യം മുഴക്കാറില്ല. തെറ്റായ മുദ്രാവാക്യങ്ങൾക്ക് പകരം വികസനമാണ് ജനങ്ങൾക്കായി നൽകിയത്. സർക്കാർ ജനങ്ങൾക്ക് വേണ്ടിയാണ്‌ പണം ചെലവഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS: NEWS 360, NATIONAL, NATIONAL NEWS, PM MODI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY