
സെന്റ് പീറ്റേഴ്‌സ്ബർഗ് : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. കഴിഞ്ഞ ദിവസം സമാധാന ചർച്ചകളുടെ ഭാഗമായി പാകിസ്ഥാനും ഒമാനും സന്ദർശിച്ച ശേഷമാണ് അരാഗ്ചി റഷ്യയിലെത്തിയത്. ഇറാന് സാദ്ധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പുടിൻ വാഗ്ദാനം ചെയ്തു. സെന്റ് പിറ്റേഴ്‌സ്ബർഗിൽ വച്ചായിരുന്നു കൂടിക്കാഴ്ച. പശ്ചിമേഷ്യയിൽ എത്രയും പെട്ടെന്ന് സമാധാനം പുലരുമെന്ന് പുടിൻ പറഞ്ഞു. ഇറാന്റെ താത്പര്യങ്ങളെ പിന്തുണയ്ക്കുന്നത് തങ്ങളാൽ കഴിയുന്നത് ചെയ്യുമെന്നും റഷ്യൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഇറാനെപ്പോലെ റഷ്യയും തന്ത്രപരമായ ബന്ധം തുടരാൻ ഉദ്ദേശിക്കുന്നതായി പുടിൻ പറഞ്ഞു.
ഇന്ന് രാവിലെയാണ് ഇറാൻ വിദേശകാര്യ മന്ത്രി റഷ്യയിൽ എത്തിയത്. അന്താരാഷ്ട്ര പ്രശ്നങ്ങളിൽ ഇറാനും റഷ്യയും എപ്പോഴും കൂടിയാലോചന നടത്തുന്നുണ്ടെന്ന് അരാഗ്ചി പറഞ്ഞു. സമീപകാലത്ത് ഈ ബന്ധത്തിൽ ഒരു വിടവുണ്ടായിരുന്നെങ്കിലും ഇപ്പോൾ നയതന്ത്ര തലത്തിൽ അതൊക്കെ പരിഹരിച്ചുവെന്നും അരാഗ്ചി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |