അഹമ്മദാബാദ്: 519.41 കേടി രൂപയ്‌ക്ക് അഹമ്മദാബാദിൽ 16.35 ഏക്കർ ഭൂമി വാങ്ങി ലുലു ഗ്രൂപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മണ്ഡലമായ ഗാന്ധിനഗറിലെ ചന്ദ്‌ഖേഡയിലാണ് എക്കാലത്തെയും വലിയ ഭൂമി ഇടപാട് നടന്നിരിക്കുന്നത്. ഒരൊറ്റ വിൽപ്പന കരാറിൽ നിന്ന് ലഭിക്കുന്ന ഏറ്റവും ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടി എന്ന റെക്കോർഡും ഈ ഇടപാടിലൂടെ ലുലു സ്വന്തമാക്കി.
ഈ വിൽപ്പനയിലൂടെ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ മാത്രം സർക്കാരിന് 31 കോടി രൂപയുടെ വരുമാനം ലഭിച്ചു. സബർമതി സബ് രജിസ്‌ട്രാർ ഓഫീസിൽ വച്ചായിരുന്നു രജിസ്‌ട്രേഷൻ. ഇടപാട് തുകയുടെയും സ്റ്റാമ്പ് ഡ്യൂട്ടി വരുമാനത്തിന്റെയും കാര്യത്തിൽ അഹമ്മദാബാദ് നഗരത്തിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന മൂല്യമുള്ള ഭൂമി വിൽപ്പനയാണിത്.
300 മുതൽ 400 കോടി രൂപ വരെ വിലയുള്ള വിൽപ്പന രേഖകൾ അഹമ്മദാബാദിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെങ്കിലും 500 കോടി രൂപയിൽ കൂടുതലുള്ള ഭൂമി ഇടപാട് ഇതുവരെ നടന്നിട്ടില്ല. നഗരത്തിലെ ഏറ്റവും വലിയ ഭൂമിയിടപാടാണ് ഇതോടെ ലുലു നടത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |