
മുംബയ്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്‌മൃതി മന്ദാനയുടെ വിവാഹം മാറ്റിവച്ചു. ഇന്നാണ് സ്മൃതിയുടെയും സംഗീത സംവിധായകൻ പലാഷ് മുച്ചലിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് മന്ദാനയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്നാണ് വിവാഹം മാറ്റിവച്ചത്. സ്മൃതിയുടെ മാനേജർ തുഹിൻ മിശ്രയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.
അച്ഛന്റെ ആരോഗ്യം മെച്ചപ്പെടുന്നതുവരെ വിവാഹം വേണ്ടെന്നാണ് സ്മൃതി അറിയിച്ചിരിക്കുന്നത്. ശ്രീനിവാസ് മന്ദാനയ്ക്ക് ഇന്ന് രാവിലെ ഹൃദയാഘാതം ഉണ്ടായെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മന്ദാനയുടെ ജന്മനാടായ സാംഗ്ലിയിലായിരുന്നു വിവാഹവേദി. വിവാഹത്തിന് മുന്നോടിയായ ചടങ്ങുകളുടെയും മറ്റും ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയിയൽ പ്രചരിക്കുന്നതിടെയാണ് ഇത്തരമൊരു വാർത്ത വരുന്നത്. സാംഗ്ലിയിലെ സർവിത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ശ്രീനിവാസ് മന്ദാന ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. വിവാഹം അനിശ്ചിതമായി മാറ്റിവച്ചിരിക്കുന്നുവെന്നാണ് വിവരം.
VIDEO | Tuhin Mishra, manager of Indian cricketer Smriti Mandhana, confirms that her father is not well and the wedding has been indefinitely postponed.
— Press Trust of India (@PTI_News) November 23, 2025
(Full video available on PTI Videos – https://t.co/n147TvqRQz) pic.twitter.com/K5EVJwyR4h
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |