
കൊച്ചി: ഒരുവർഷത്തിനിടെ 50,000 വിൻഡ്‌സർ ഇലക്ട്രിക് കാറുകൾ വിറ്റഴിച്ച് എം.ജി മോട്ടേഴ്സ് ഇന്ത്യ. ഓരോ മണിക്കൂറിലും അഞ്ച് വിൻഡ്‌സർ ഇ.വി വീതമാണ് നിരത്തിലിറങ്ങുന്നത്. അര ലക്ഷം വാഹനങ്ങളുടെ വിൽപ്പന നേടുന്ന ഇന്ത്യലെ ആദ്യത്തെ ഇലക്ട്രിക് വാഹന നിർമ്മാതാക്കളും എം.ജി വിൻഡ്‌സറായി,
താങ്ങാനാവുന്ന വില, പ്രായോഗികത, പ്രീമിയം ഫീച്ചറുകൾ എന്നിവയാണ് വിൻഡ്‌സർ ഇ.വിയെ ജനപ്രിയമാക്കുന്നത്. ആധുനിക സാങ്കേതികവിദ്യ, ആഡംബര സവിശേഷതകൾ, വിശ്വസനീയമായ ചാർജിംഗ് നെറ്റ്‌വർക്ക് എന്നിവയും വിൻഡ്‌സർ ഇ.വിക്ക് മുതൽക്കൂട്ടായി.
പ്രത്യേകതകൾ
ഡ്യുവൽ ടോൺ ഇന്റീരിയർ, ആംബിയന്റ് ലൈറ്റിംഗ്, ഇൻഫിനിറ്റി ഗ്ലാസ് റൂഫ്, ഫ്രണ്ട് സീറ്റ് വെന്റിലേഷൻ, 15.6 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, നാല് സ്‌പീക്കറുകൾ, നാല് ട്വീറ്ററുകൾ, സബ് വൂഫർ, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, വുഡൻ ഫിനിഷ്, 604 ലിറ്റർ ബൂട്ട് സ്‌പേസ് എന്നീ സവിശേഷതകൾ കാറിൽ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയുടെ ഇ.വി മുന്നേറ്റത്തിലെ ചരിത്ര നിമിഷമാണ് റെക്കോർഡ് നേട്ടം. ഉപഭോക്താക്കൾ വാഹനത്തെ ആവേശത്തോടെ സ്വീകരിച്ചതിന്റെ തെളിവാണിത്.
അനുരാഗ് മെഹ്‌റോത്ര
മാനേജിംഗ് ഡയറക്ടർ
എം.ജി മോട്ടോർ ഇന്ത്യ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |