
മുംബയ്: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലായ സ്ഥിരം നായകൻ ശുഭ്‌മാൻ ഗില്ലിന് പകരം പ്രതീക്ഷിച്ച പോലെ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ രാഹുലിനെ പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്ടനായി നിയമിച്ചു. വൈസ് ക്യാപ്‌ടൻ ശ്രേയസ് അയ്യർക്കും പരിക്കായതിനാലാണ് രാഹുലിന് നറുക്ക് വീണത്. രവീന്ദ്ര ജഡേ ഏകദിന ടീമിൽ തിരിച്ചെത്തിയപ്പോൾ ക്യാപ്ടൻ സ്ഥാനത്തേക്ക് വരെ പരിഗണനയിലുണ്ടെന്ന ് വാർത്തകളുണ്ടായിരുന്ന അക്ഷർ പട്ടേലിനെ ഒഴിവാക്കി. അക്ഷറിനെ തഴഞ്ഞതിനെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയരുന്നത്. മലയാളി താരം സഞ്ജു സാംസണേയും സീനിയർ പേസർ മുഹമ്മദ് ഷമിയേയും പരിഗണിച്ചില്ല. രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയും റിഷഭ് പന്തും തിലക് വർമ്മയും ടീമിലുണ്ട്. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം ന ൽകി.
ടീം: രാഹുൽ (ക്യാപ്‌ടൻ),രോഹിത്, ജയ്സ്വാൾ, കൊഹ്‌ലി, തിലക്,പന്ത്,ധ്രുവ് ജുറേൽ., റുതുരാജ്,ജഡേജ,കുൽദീപ്,സുന്ദർ, നിതീഷ്, ഹർഷിത്, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ്,
ബാഴ്‌സയ്‌ക്ക് തകർപ്പൻ ജയം
കാമ്പ് നൂ: ഭാഗികമായി തുറന്ന ഹോം ഗ്രൗണ്ടായ കാമ്പ് നൂവിൽ തിരിച്ചെത്തിയ ബാഴ്‌സലോണയ്‌ക്ക് തകർപ്പൻ ജയം. ലാലിഗയിൽ അവർ അത്‌ലറ്റിക്കോ ബിൽബവോയെ 4-0ത്തിന് തോൽപ്പിച്ചു. 54-ാം മിനിട്ടിൽ ബിൽബാവോയുടെ ഒഹിയാൻ സാൻസെറ്റ് ചുവപ്പ് കാർഡ് കണ്ടു.
കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30ന് കാലിക്കറ്റ് എഫ്.സിയും മലപ്പുറംഎഫ്.സിയുംഏറ്രുമുട്ടും
കൊച്ചിയില്‍ നടക്കുന്ന 2025 - അന്തര്‍ ജില്ലാ ടെന്നിസ് മത്സരത്തില്‍ അണ്ടര്‍ 14,16,18 വിഭാഗത്തില്‍ ജേതാക്കളും, വനിതാ വിഭാഗത്തില്‍ റണ്ണേഴ്സ് അപ്പുമായ തിരുവനന്തപുരം ജില്ലാ ടെന്നീസ് ടീം അംഗങ്ങള്‍
ആഴ്‌സനലിന് ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോയിന്റ് ടേബിളിലെ ഒന്നാമൻമാരായ ആഴ്‌സനൽ ഇസെ യുടെ ഹാർട്രിക്കിന്റെ പിൻബലത്തിൽ നോർത്ത് ലണ്ടൻ ഡെർബിയിൽ ടോട്ടൻ ഹാം ഹോട്ട്‌സ്‌പറിനെ 4-1ന് തോൽപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |