
മുംബയ്: ബോളിവുഡ് നടിയുടെ ആഡംബര കാറിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ഇറ്റലിയിലെ സർഡിനയിലായിരുന്നു അപകടം. ഷാരൂഖ് ഖാൻ ചിത്രം സ്വദേസിലെ നായികയായ ഗായത്രി ജോഷിയും ഭർത്താവായ വികാസ് ഒബ്‌റോയിയും സഞ്ചരിച്ചിരുന്ന ലംബോർഗിനിയാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ സ്വിറ്റ്സർലാൻഡ് സ്വദേശികളായ ക്രൗട്ട്ലി (63). മാർക്സ് ക്രൗട്ട്ലി (67) എന്നിവരാണ് മരിച്ചത്. അവധികാലം ചെലവഴിക്കാനായിട്ടാണ് താരവും ഭർത്താവും ഇറ്റലിയിലെ സർഡിനയിൽ എത്തിയത്. ടെയ്‌ലഡയിൽ നിന്ന് ഓൾബിയയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. താരത്തിനും ഭർത്താവിനും അപകടത്തിൽ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ലംബോർഗിനി കാർ ഫെരാരിയിലും തുടർന്ന് ക്യാമ്പർ വാനുമായും കൂട്ടിയിടിക്കുകയായിരുന്നു.
Two deaths on a Ferrari in Sardina, Italy pic.twitter.com/skT3CaXg0T
— Globe Clips (@globeclip) October 3, 2023
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ജനിച്ച ഗായത്രി വീഡിയോ ജോക്കിയായിട്ടാണ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. 2004ൽ അശുതോഷ് ഗോവാരിക്കർ സംവിധാനം ചെയ്ത സ്വദേസ് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചു. തുടർന്ന് 2005ൽ വ്യവസായിയായ വികാസ് ഒബ്റോയിയെ വിവാഹം കഴിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |