ഹൈദരാബാദ്: മുതിര്‍ന്ന സിപിഐ നേതാവും പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ എസ് സുധാകര്‍ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 2012 മുതല്‍ 2019 വരെയാണ് അദ്ദേഹം സിപിഐ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. രണ്ട് തവണ നല്‍ഗോണ്ട ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം പാര്‍ലമെന്റിലേക്ക് വിജയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി വിട്ടുകൊടുക്കും.
മെഹ്ബൂബ് നഗറില്‍ ആയിരുന്നു സുധാകര്‍ റെഡ്ഡിയുടെ ജനനം. 1998, 2004 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലാണ് അദ്ദേഹം നല്‍ഗോണ്ടയെ പ്രതിനിധാനം ചെയ്തത്. തൊഴിലാളി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും അവരുടെ അടിസ്ഥാന അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുകയും ചെയ്ത നേതാവായിരുന്നു സുധാകര്‍ റെഡ്ഡി.
കുര്‍നൂലിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് സുധാകര്‍ റെഡ്ഡി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. തെലങ്കാനയിലും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ സംഭാവനകള്‍ നല്‍കിയ നേതാവാണ് സുധാകര്‍ റെഡ്ഡി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |