SignIn
Kerala Kaumudi Online
Thursday, 19 February 2026 2.46 PM IST

3 മണിക്കൂറിനകം ഉള്ളടക്കം നീക്കാൻ ബുദ്ധിമുട്ട്: മെറ്റ

Increase Font Size Decrease Font Size Print Page
m

ന്യൂഡൽഹി: അടിയന്തര സ്വഭാവത്തോടെ ചില പോസ്റ്റുകൾ നീക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പട്ടാൽ മൂന്നു മണിക്കൂറിനകം സമൂഹ മാദ്ധ്യമ പ്ലാറ്റ്ഫോമുകൾ നടപടിയെടുക്കണമെന്ന പുതിയ ഐ.ടി ചട്ടങ്ങളിലെ വ്യവസ്ഥ പ്രായോഗിക തലത്തിൽ ബുദ്ധിമുട്ടാണെന്ന് മെറ്റ.

നേരത്തെ ഇത് 36 മണിക്കൂറായിരുന്നു. പുതിയ വ്യവസ്ഥയോട് തത്വശാസ്ത്രപരമായി യോജിക്കുന്നുവെങ്കിലും പോസ്റ്റുകൾ നീക്കാൻ മൂന്നു മണിക്കൂർ സമയപരിധി കമ്പനിക്ക് വലിയ വെല്ലുവിളിയായി മാറുമെന്ന് എ.ഐ ഉച്ചകോടിയിൽ മെറ്ര വൈസ് പ്രസിഡന്റ് റോബ് ഷെർമാൻ പറഞ്ഞു. ഓരോ സർക്കാർ അപേക്ഷയിലും അന്വേഷിച്ചു തീരുമാനമെടുക്കാൻ ഈ സമയ പരിധിയിൽ സാദ്ധ്യമല്ല. ഈ മേഖലയിലുള്ളവരുമായി കൂടുതൽ കൂടിയാലോചന കേന്ദ്രസർക്കാർ നടത്തിയിരുന്നെങ്കിൽ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമായിരുന്നുവെന്നും പറഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS, META
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.