ഹൈദരാബാദ്: ഒരു പഫ്സിൽ എന്തൊക്കെയുണ്ടാകും. മുട്ട, ചിക്കൻ, സവാള എന്നൊക്കെയായിരിക്കും നിങ്ങളുടെ മറുപടി. എന്നാൽ കുട്ടികൾക്കായി വാങ്ങിയ പഫ്സിൽ നിന്ന് പാമ്പിനെ കിട്ടിയാലുള്ള അവസ്ഥയൊന്ന് ആലോചിച്ചുനോക്കൂ. അത്തരമൊരു സംഭവമാണ് തെലങ്കാനയിലെ മെഹബൂബ നഗറിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജാഡ്ചർല മുനിസിപ്പാലിറ്റിയിലെ ബേക്കറിയിൽ നിന്ന് ശീസൈല എന്ന സ്ത്രീ മുട്ട പഫ്സും ഒരു കറി പഫ്സും വാങ്ങിയിരുന്നു. ശേഷം വീട്ടിലേക്ക് മടങ്ങി. കുട്ടികളോടൊപ്പം കഴിക്കാൻ കറി പഫ്സ് തുറന്നപ്പോഴാണ് ഉള്ളിലൊരു പാമ്പിനെ കണ്ടത്.
പാമ്പിനെ കണ്ടതും വീട്ടുകാർ ഒന്നടങ്കം നടുങ്ങിപ്പോയി. ഉടൻ തന്നെ ബേക്കറിയിൽ ചെന്ന് വിവരം പറഞ്ഞെങ്കിലും നിരുത്തരവാദപരമായ പെരുമാറ്റമായിരുന്നു ബേക്കറി ഉടമയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് യുവതി പ്രതികരിച്ചു. ഇതിനുപിന്നാലെയാണ് യുവതിയും കുടുംബവും പൊലീസിൽ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |