ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്ക്ക് ആക്രമണത്തിൽ പരിക്ക്. ഇന്നുരാവിലെ ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഒരാൾ കരണത്തടിക്കുകയും തലമുടി പിടിച്ചുവലിക്കുകയുമായിരുന്നു. സംഭവത്തിൽ 30കാരൻ പിടിയിലായി. ആക്രമണത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. രേഖ ഗുപ്‌തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്നും ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.
ജനങ്ങളുടെ പരാതികൾ കേൾക്കാൻ എല്ലാ ആഴ്‌ചയും 'ജൻസുൻവായ്' എന്ന പേരിൽ മുഖ്യമന്ത്രി വസതിയിൽ ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കാറുണ്ട്. ഇതിനിടെ മുഖ്യമന്ത്രിയുടെ അരികിലെത്തിയ യുവാവ് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വിവരം. അക്രമി മുഖ്യമന്ത്രിക്കുനേരെ കല്ലെറിഞ്ഞതായും വിവരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |