ചെന്നെെ: അയൽവാസിയുടെ പിറ്റ്ബുൾ നായയുടെ ആക്രമണത്തിൽ അമ്പത്തഞ്ചുകാരന് ദാരുണാന്ത്യം. ചെന്നെെയിലെ ജാഫർഖാൻ പേട്ടിൽ ഇന്നലെയാണ് ദാരുണ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ കരുണാകരൻ എന്നയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൂങ്കൊടി എന്ന സ്ത്രീയുടെ നായയാണ് ആക്രമിച്ചത്. ആക്രമണത്തിനിടെ നായയെ നിയന്ത്രിക്കാൻ ശ്രമിച്ച പൂങ്കൊടിക്കും കടിയേറ്റു. ഇവർ ഇപ്പോൾ ചികിത്സയിലാണ്. ഡിസ്ചാർഡ് ചെയ്തുകഴിഞ്ഞാൽ അവരെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
കരുണാകരൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പിറ്റ്ബുൾ തുടൽ വലിച്ച് പൊട്ടിച്ച് അപ്രതീക്ഷിതമായി ചാടി വീണത്. എല്ലാവരും നായയെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നായയുടെ ആക്രമണം വളരെ ക്രൂരമായിരുന്നുവെന്നും കരുണാകരന്റെ സ്വകാര്യഭാഗത്താണ് നായ കടിച്ചതെന്നും ദൃക്‌സാക്ഷികൾ പറയുന്നു. തിരക്കേറിയ തെരുവിൽ നിന്ന് നായയെ മാറ്റണമെന്ന് ഉടമയോട് പറഞ്ഞതായും അയൽവാസികൾ വ്യക്തമാക്കി. പിറ്റ്ബുളിനെ പിടികൂടി കണ്ണമ്മാപേട്ടിലെ അനിമൽ ബർത്ത് സെന്ററിൽ നിരീക്ഷണത്തിലാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |