SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.16 PM IST

മണിപ്പൂരിൽ യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയാകും, നിർണായക നീക്കവുമായി ബി ജെ പി

Increase Font Size Decrease Font Size Print Page
bjp

ന്യൂഡൽഹി : രാഷ്ട്രപതകി ഭരണം ഈ മാസം അവസാനിക്കാനിരിക്കെ മണിപ്പൂരിൽ നിർണായക നീക്കവുമായി ബി.ജെ.പി. സംസ്ഥാനത്ത് പുതിയ സർക്കാ‌ർ രൂപീകരിക്കാൻ ബി.ജെ.പി ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ബി.ജെ.പി നേതാവ് യുംനാം ഖേംചന്ദ് സിംഗിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. മണിപ്പൂർ മുഖ്യമന്ത്രിയായി ഖേംചന്ദ് സിംഗ് ഉടൻ സ്ഥാനമേൽക്കും. രണ്ട് ഉപമുഖ്യമന്ത്രിമാരായിരിക്കും ഉണ്ടാവുക. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയും നാഗ വിഭാഗത്തിന്റെ പ്രതിനിധിയുമായിരിക്കും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. നാഗ പീപ്പിൾ ഫ്രണ്ടിനായിരിക്കും രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം.

2025 ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്. ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് വീണ്ടും ബി.ജെ.പി സർക്കാർ രൂപീകരിക്കുന്നത്. മുതിർന്ന നേതാവ് തരുൺ ചുഗിനെ കേന്ദ്ര നിരീക്ഷകനായി നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിന് അടക്കം മേൽനോട്ടം വഹിക്കാൻ ബി.ജെ.പി പാർലമെന്ററി ബോർഡ് കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. കേന്ദ്രനേതൃത്വം വിളിപ്പിച്ചതിനെ തുടർന്ന് മണിപ്പൂരിലെ ബി.ജെ.പി എം.എൽ.എമാർ ഡൽഹിയിലെത്തിയിരുന്നു.

60 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 37 എം.എൽ.എമാരുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്പീക്കർ തോക്‌ചോം സത്യബ്രത സിംഗ്,​ പൊതുമരാമത്ത് മന്ത്രിയായിരുന്ന തോൻഗം ബിസ്വജിത് സിംഗ് എന്നിവരെയും പരിഗണിച്ചിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, BJP, MANIPUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY