രുചിയൂറുന്ന നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾക്ക് ആരാധകരേറെയാണ്. രുചിയോടൊപ്പം അനവധി പോഷകഗുണങ്ങളും മത്സ്യവിഭവങ്ങളിൽ നിന്ന് ലഭിക്കും. ഇത്തരത്തിലുളള ഭക്ഷണം കഴിച്ചാൽ കണ്ണുകളുടെ ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. മത്സ്യങ്ങളിൽ 35 മുതൽ 45 ശതമാനം വരെ പ്രോട്ടീനും ഉയർന്ന അളവിൽ ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിക്കാൻ സഹായിക്കും.
മറ്റുളള മാംസാഹാരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മത്സ്യത്തിലുളള കൊഴുപ്പിന്റെ അളവ് വളരെ കുറവാണ്. അതിനാൽത്തന്നെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ഒമേഗ 3 മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും. ഇതിനിടയിലാണ് ഇത്രയും പോഷകഗുണങ്ങളുളള മത്സ്യവിഭവങ്ങൾ വെജിറ്റേറിയനാണോ നോൺ വെജിറ്റേറിയനാണോ എന്ന രസകരമായ ചോദ്യങ്ങൾ ഉയർന്നിരിക്കുന്നത്.
കടൽ വിഭവങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് മത്സ്യം.ഇക്കൂട്ടത്തിൽ ചില സസ്യങ്ങളും ഉൾപ്പെടുന്നുണ്ട്. മത്സ്യത്തിന് ജീവനുണ്ട്. അതിനാൽത്തന്നെ മത്സ്യത്തെ നോൺ വെജിറ്റേറിയന്റെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ബംഗാളിൽ മത്സ്യത്തെ വെജിറ്റേറിയനായാണ് കണക്കാക്കുന്നത്. മത്സ്യത്തിന്റെ എണ്ണയും ഒമേഗ 3 ഫാറ്റി ആസിഡിനു വേണ്ടി ഉപയോഗിക്കുന്നവരുണ്ട്. ഇതിനെയും നോൺ വെജിറ്റേറിയനായാണ് കണക്കാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |